കോടതിയിൽ താൽക്കാലിക ഒഴിവ്



ഒഴിവുകൾ 
എൽ ഡി ക്ലാർക്ക്
എൽ ഡി ടൈപ്പിസ്റ്റ്
പ്യൂൺ/ഓഫീസ് അസിസ്റ്റന്റ്

സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കരാർ അടിസ്ഥാനത്തിൽ എൽ ഡി ക്ലാർക്ക്, എൽ ഡി ടൈപ്പിസ്റ്റ്, പ്യൂൺ/ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

ഉദ്യോഗാർത്ഥികൾക്ക് ചുരുങ്ങിയത് അഞ്ച് വർഷം സ്റ്റേറ്റ് ഗവ: സർവീസിലോ കേന്ദ്ര ഗവ: സർവീസിലോ അതേ തസ്തികയിലോ ഉയർന്ന തസതികയിലോ പ്രവർത്തി പരിചയം വേണം. 

കേരള ഹൈക്കോടതി, സബോർഡിനേറ്റ് ജുഡീഷ്യറി, നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്ത് മുൻ പരിചയമുള്ളവർക്കും സർവ്വീസിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർക്കും മുൻഗണന. 

പ്രായപരിധി 60 വയസ്സിന് താഴെ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡാറ്റയും മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഉൾപ്പെടെ 

ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, പി.ഒ.അയ്യന്തോൾ എന്ന വിലസത്തിൽ ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം നൽകണം. ഇമെയിൽ വിലാസം: cjmtsr@kerala.gov.in ഫോൺ: 0487-2360358.